Friday 21 September 2012

ഖദര്‍ദാരി

ശൂന്യതയിലേക്  കണ്ണുംനട്ടു താരാട്ടുപാട്ടും കേട്ടു ഉറക്കത്തിന്റെ വരവും കാത്തു ഇരിക്കുന്ന എന്നോട് അവള്‍ ചോദിച്ചു ,
"എടി എന്റെ ഖദര്‍ വസ്ത്രദാരി എന്നാടി വരുക ?? "
ഞാന്‍ അവളുടെ കണ്ണുകളിലേക്കു ഒന്നു നോക്കി,അവളുടെ മിഴികളില്‍  ഞാന്‍ കണ്ടത്,
 പ്രതീക്ഷയുടെ   വര്‍ണ്നോജ്വലമായ സൂര്യശോഭ ആയിരുന്നോ ??
അതൊ കാത്തിരുന്നു മടുത്ത ഒരു വേഴംബലിന്‍ ദീനരോദനം ആയിരുന്നോ ??
എനിക്ക് മനസിലായില്ല...

അവളുടെ കൈകളെ മുറുക്കെ പിടിച്ചു ഞാന്‍ പറഞ്ഞു ,
"വരും ചേച്ചി വരും ,ഇപ്പൊ  MGറോഡില്‍ ട്രാഫ്ഫിക് ബ്ലോക്ക്‌ ആകും അതാകും വരാന്‍ താമാസികുന്നത്  "
"പോടീ........."
അവള്‍ തിരിഞ്ഞു  കിടന്നു ,
എന്റെ ചേച്ചി ഞാന്‍ തമാശ പറഞ്ഞതല്ലേ അങ്ങനെ എന്തൊക്കെയോ പറഞ്ഞ് അന്നത്തെ ആ സംഭാഷണം അവസാനിപിച്ചു , അവളുടെ ആ ഖദര്‍ദാരിക്ക് ആയുള്ള കാത്തിരുപ്പു ഞാന്‍ കണ്ട നാള്‍ മുതല്‍ കേള്‍കുന്നതാണ് ,ഒരികലും കേട്ടു  മടുപ് തോന്നിയിട്ടല്ല  ഞാന്‍ കളിയാക്കുന്നതും മറ്റും,വെറുതെ  ഒരു രസം അവളു  ദെഷ്യപെടുന്നത് കാണാന്‍ .....

സത്യതില്‍ അവളുടെ ചോദ്യതില്‍ തെളിഞ്ഞത് എന്താണ് ???
"ഒറ്റപെടലിന്റെ തീക്ഷ്ണമായ വേദന അല്ലെങ്കില്‍ മറ്റുളവരുടെ ചോദ്യ  ശരത്തില്‍ നിന്നും സ്വയം ഒളിചോടാനുള്ള ഒരു പോംവഴി "!!!
എനിക്ക് തറപ്പിച്ചു പറയാവുന്ന ഒന്നുണ്ട് അതൊരിക്കലും സ്വയം തണല്‍ തേടാനുള്ള ഒരു ശ്രമം ആയിരുനില്ല, സ്വന്തം ജീവിതതെ ഒരു വേട്ടാലനും പിച്ചി ചീന്താന്‍ കൊടുക്കാന്‍ അവള്‍ ആഗ്രഹിചിരുന്നില്ല എന്നത് മറ്റൊരു വസ്തുത.

എങ്കിലും അവളുടെ ആ തേങ്ങല്‍ പലപ്പോഴും എന്നെ അലോസരപെടുതാരുണ്ട് , പലപോളും വിഷമികാന്‍ ഓരോരോ കാര്യംകള്‍ കണ്ടെത്തുക ആണ് പതിവ് ,ഓരോ തവണ തമാശ പറഞ്ഞു കളിയാകി ചിരികുംബോലും ആ നോവുന്ന വേദന ഒരു അനുഭുതി ആവനമേ എന്ന് ഞാന്‍ ആഗ്രഹികാരുണ്ട്..



പിന്‍ കുറിപ്പ് :
പക്ഷെ എനികറിയാവുന്ന ഒന്നുണ്ട്  എന്നെങ്കിലും എന്നെങ്കിലും ഒരു നാള്‍ അവളോടു ഒത്തിരി ഒത്തിരി വിപ്ലവം പറഞ്ഞു ബോറടിപികാന്‍ അവള്‍ ആഗ്രഹിച്ച പോലെ കര്കശകാരനായ ഒരു   ഖദര്‍ദാരി വരുമെന്ന് ..
ഞാനും കാത്തിരികുകയാണ്  അവളുടെ മംഗല്യനാളിനായ്‌. .............,..........