Thursday 17 April 2014

വിരഹം

വിരഹത്തിന്‍െ  വേദന  ഓരോ നിമിഷവും ബാധിക്കുകയാണ്, കനംതൂങ്ങി കണ്‍പോളകള്‍ അലമുറയിട്ട് വിങ്ങിപൊട്ടി..

സ്വപ്നങ്ങള്‍ കൊണ്ട് തീര്‍ത്ത നൈമിഷികമായ വികാരങ്ങള്‍ വിധിയുടെ നേരെ ചാട്ടവാര്‍എറിഞ്ഞു മുറിവേല്‍പ്പിച്ചു..

ദിനചരൃ തെറ്റിയ അടിമയുടെ തേങ്ങലിന്‍െ  ബലഹീനതയിലേക്ക് തരം താഴ്ന്നുപോയി ഭയം..

പ്രതീക്ഷകള്‍ താളം തെറ്റിച്ചുള്ള പ്രകൃതിയുടെ വൃതിയാനത്തെ ഓര്‍ത്തുപോയി,എല്ലാം പ്രകൃതി നിയമം..

ചിന്തകളില്‍ അലയടിച്ച ഭയത്തിന്‍െ  മുറിപാടുകളെ  മനപൂര്‍വ്വം വ്രണങ്ങള്‍ ആക്കി മാറ്റി കുത്തിനോവിച്ചു..

കാത്തിരിപ്പിന്‍െ  നേര്‍ത്ത നിശ്വാസത്തില്‍ മാത്രമാണ് ജീവന്‍െ   തുടിപ്പുകള്‍ അവശേഷിക്കുന്നത്..

പക്ഷെ കൗമാരത്തില്‍ പൈകിളിയായി മാത്രം ചിത്രീകരിച്ചൊരു വികാരമായിരുന്നില്ലെ വിരഹം???

Wednesday 26 March 2014

ലഹരി

വാക്കുകളെ ഗ്രുഹാതുരത്വത്തിന്റെ ഇടനാഴിയില് ബന്ധിച്ച് മൌനനൊമ്പരത്തിന്റെ നെടുവീര്പായി വിരിയുന്നു
ജാലകത്തിലൂടെ തെറിച്ചുവീണ ഒരു മഴത്തുള്ളി നിദ്രാഭംഗം വരുത്തി
മെല്ല മെല്ലെ അലയടിച്ചെത്തിയ ആ പഴയഗാനങ്ങള് ഓര്മകളെ വിളിച്ചുണര്ത്തിയോ
ഉള്ളില് തുറന്നുകിടന്ന കോവിലില് ആരാധനയും അര്ചനകളും മുടങ്ങിയോ
പൂജയ്കുവേണ്ടി പുക്കളിറുക്കാന് ശ്രമിച്ച കൈകള് ഒരുവേള മടിച്ചുവോ

ഏകാന്തമായ വീഥിയില് അലസമായി കാത്തിരിക്കുകയായിരുന്നു എന്തിനെന്നറിയാതെ

ചേതനയറ്റ് വീണുകിടക്കുന്ന ഇലകളും പുഷ്പങ്ങളും നിറഞ്ഞ പാത
വീണുകിടക്കുന്ന പൂക്കളില് തേനുണ്ടോയെന്നലയുന്ന തേനീച്ചകള്
ഏതോ അപരിചിതന്റെ കാലടിയില്പ്പെട്ട് ചതഞ്ഞരഞ്ഞ പൂക്കള് ഒരു നിഴല്ചിത്രം കണക്കേ ആ വീഥിയില്നിലകൊണ്ടു
വഴിതെറ്റിയെത്തുന്ന മധുമാസത്തെ കാത്തിരിക്കുന്ന കരിവണ്ടുകളുടെ മുരള്ച
ഏതോ ഒരു പക്ഷി വന്നിരുന്നപ്പോള് മരകൊമ്പില്നിന്നുതിര്ന്നുവീണ മഴത്തുള്ളികള് കുളിരണിയിച്ചത് മനസ്സിനെയോ വികാരങ്ങളെയോ

ഈ പാഥയോരങ്ങള് എത്രയെത്ര സമാഗമങ്ങള് കണ്ടു എത്രയെത്ര യാത്രാമൊഴിക

ഗാനങ്ങള് മനസ്സിന്റെ ആഴങ്ങളിലിറങ്ങി ഇന്ദ്രിയളില് ലഹരിപടുത്തുയര്ത്തു

ചരമഗീതo

ഈറനണിഞ്ഞു വീണ്ടുമൊരു പുലര്കാലം

പുല്ന്മ്പുകള് കണ്ണീര്കണങ്ങള് പേറിനില്ക്കുന്നു


നിദ്രാഭംഗം വന്ന കിളികള് കൂടുവിട്ടിറങ്ങുന്നു


നിറച്ചാര്ത്തേകി സൂര്യ മന്ദം കണ്പോള തുറന്നു


മധുരം കിനിയും ഫലങ്ങള് നീട്ടുന്നു തേന്മാവ്


നിശാഗന്ധികള് ഒഴുക്കുന്നു പരിമളങ്ങള്


ഒരു മന്ദമാരുതന് തെന്നലായ് തഴുകിയകന്നപ്പോള് 


നെഞ്ചില് നിറഞ്ഞു തുളുമ്പിയൊരു വിഷാദം


നിശയുടെ ഏതോയാമത്തില് എത്തിയൊരു-


മുഖം മനസ്സില് ആര്ദ്രമായ് നില്ക്കുന്നു


വിരലുകള് മനസ്സിന്റെ ഭാവങ്ങള് പകരുമ്പോള്


എന്റെ നിറങ്ങള് മങ്ങിനിന്നുപോകുന്നു


എഴുതിയ ചിത്രങ്ങള് പൂര്ണ്ണമാവുന്നില്ല


വിരിയുന്ന കവിതകള് അര്ദ്ധോക്തിയില് നില്ക്കുന്നു


ഒരു പാഴ്കിനാവായ് മനസ്സിലെ ചിത്രം മങ്ങി


തൂലിക വിരലുകള്ക്കിടയില് ഞെരിഞ്ഞുടഞ്ഞുവോ


നെഞ്ചില് വികാരങ്ങളുടെ വന് ചിത കത്തിയമര്ന്നു


വൈകിയെത്തിയ ബലികാക്ക വിശപ്പടക്കുമ്പോള്


ഒരു ചരമഗീതമായ് വേനല്മഴ പൊടിഞ്ഞു


മുഖങ്ങള് പൊയ്മുഖങ്ങളായ് മറയുന്നു


പുഷ്പങ്ങള് പൊഴിഞ്ഞ് മണ്ണടിയുന്നു


എന്റെ വിഷാദം കണ്ണുനീര് തുള്ളികളാവുമ്പോള്


കാണാതെ സൂര്യന് എരിഞ്ഞു താഴുന്നു


ദൂരെ ചക്രവാളത്തില് എരിഞ്ഞുതാഴുന്നു

മരുഭൂമി

ചുമരിലെ ദൈവചിത്രങ്ങള് ചിരിക്കുന്നു
എന്റെ സന്താപവും സന്തോഷവും കണ്ട്
ശില്പമാകാന് കൊതിച്ച വെറുമൊരു ശില
ഞാനിന്ന് നാളികേരങ്ങള് പതിയുന്ന ശിലയായി
അകലെ മാനത്ത് ഇന്ദ്രപ്രസ്ഥം പണിയുന്നോര്
ആഗ്രഹിക്കുന്നതെന്തോ നേടുന്നതെന്തോ
ആദ്യാനുരാഗത്തിന് ചുടുനിശ്വാസത്തിനായ് തുടിച്ചപ്പോള്
മനസ്സിലെവിടെയോ ഉണര്ന്നു ഒരു വിഷാദരാഗം
ഒരുനാള് മനസ്സ്ന്റെയഗാധമാം മരണത്തില്നിന്നുണരാന്
ശകുനന്റെ ത്വരയോടെ പുസ്തകത്താളുകളില് ഞാനലഞ്ഞു
അന്നെന്റെ സ്വപ്നങ്ങള്ക്കു വില മതിച്ചിരുന്നു
മനസ്സിലുറഞ്ഞ വീണകമ്പികളന്ന് വീണ്ടും തുടിച്ചു
വിധിയുടെ കരാളഹസ്തങ്ങള് യാഥാര്ഥ്യങ്ങളാവുമ്പോള്
പ്രതീക്ഷകള്ക്ക് വിരാമം വിരാമങ്ങള്ക്കാടയായോ
ആശകളുടെ തിരിനാളങ്ങള്ക്ക് ഓജസ്സേറുമ്പോള്
ചുമരില് തൂങ്ങിയാടുന്ന നിന്റെമുഖം പുഞ്ചിരിച്ചു
കാലചക്രങ്ങളൊടുവില് ജീവിത സത്യങ്ങളായി
ഒരു ശാന്തിമന്ത്രംചൊല്ലിത്തന്നു നിന്മുഖം
കത്തിചീറും വരണ്ടമനസ്സില് വീണ്ടുമന്ന്
മോഹങ്ങളതന് പൊന്മാളികയുയര്ന്നു വന്നു
നിദ്രതന് മൂടുപടമടര്ന്നു വീണൊരെന് രാത്രിയില്
കര്ണ്ണപുടങ്ങളില് അലയടിച്ചു കൊതുകിന്റെ ഏകാങ്കഗീതം
സ്വപ്നലോകത്തേയത് യാഥാര്ഥ്യവുമായ് ബന്ധിച്ചുവോ
ഞെട്ടിയുണര്ന്നൊരെന്റെ മുന്നില് കണ്ടു
ഞാന് ഒരു മരുഭൂമി വെറുമൊരു മരുഭൂമി

നിനക്കായ്

നിന്നെക്കുറിച്ച് ഞാന് ഓര്മിച്ചനേരം
    എന്റെ മനോമുകുരത്തില് വാക്കുകള് വരുന്നില്ല
    നിന്നെക്കുറിച്ച്ഞാന് എഴുതുന്ന നേരം
    എന്റെ കൈവിരല് ചലിച്ചില്ല
    തേടി ഞാനിളംകാറ്റില് നിന് സുഗന്ധത്തെ
    ഓര്ത്തിരുന്നു ഞാന് നിന്റെ കളമൊഴിയെ
    കൊതിച്ചു ഞാന് നിന്കൈവിരല് തഴുകുംപുല്നാമ്പാവാന്
    എന്നുമെന്റെ കണ്ണുകള് തുടിച്ചു നിനക്കുവേണ്ടി
    ഇളംകാറ്റിലാടുമെന് വഴിയോരങ്ങളില്
    ആശിച്ചു ഞാന് വഴിതെറ്റിയൊരു മധുമാസത്തെ
    എന്അന്തരാത്മാവില് പൂക്കള് വിരിഞ്ഞപ്പോള്
    സ്നേഹലാളനങ്ങള്ക്കായ് മനമുരുകി
    വിണ്ണില് സ്നേഹകോകിലങ്ങള് സ്വര്ഗ്ഗം തീര്ത്തു
    ഹര്ഷബാഷ്പങ്ങള് ചൊരിഞ്ഞു വെണ്മേഖങ്ങള്
    മനസ്സിന്റെയിടനാഴിയില് ഓര്ത്തുഞാനൊരു കാലൊച്ച
    അണഞ്ഞുപോയ് മനസ്സിന് മണ്വിളക്കും ശാപമായ്
    എങ്കിലുമെന് മനസ്സു തുടിക്കുന്നു നിനക്കായ്
    

കണ്കെട്ടു

കെട്ടുപിണഞ്ഞു മുറുകിക്കിടന്നു
കണ്കെട്ടുപിണഞ്ഞു മുറുകിക്കിടന്നു
അഴിക്കുവാന് ശ്രമിച്ചപ്പോള് വീണ്ടും മുറുകി
ജീവിതത്തിന് കണ്കെട്ടു മുറുകിക്കിടന്നു
ബാല്യത്തില് ശൈശവത്തെയോര്ത്തു പിടഞ്ഞു
കൌമാരത്തില് ബാല്യത്തെയോര്ത്തു കരഞ്ഞു
യവ്വനം കൌമാരത്തെയോര്ത്തു വിങ്ങി
മുഗ്ദമീജവിത നിമിഷങ്ങളെ മറന്നുപോയ്
അംഗീകരിച്ചവരെ അംഗീകരിച്ചുവോ
സല്ലപിച്ചവരോടു സല്ലപിച്ചിരുന്നോ
ഇടവഴിയില് വിരിഞ്ഞൊരു പ്രണയ പുഷ്പത്തെ
കണ്ടില്ലെന്നൊരുമാത്ര നടിച്ചതെന്തേ
സൌരഭം നീട്ടിയ പൂക്കളെ കാണാതെ
നിറംമങ്ങിവീഴുന്ന പൂവിനെയോര്ത്തു കരഞ്ഞു
വിഷാദത്തില് വിരിയുന്ന മന്ദഹാസത്തെ
ഉള്ളീലൊതുക്കാന് കഴിയാഞ്ഞതെന്തേ
ആര്ത്തു ചിരിക്കുവാന് വെമ്പിയ മനസ്സിനെ
ഏകാന്തതയുടെ ബന്ധനത്തിലടച്ചു പൂട്ടിയല്ലോ
കെട്ടുപിണഞ്ഞു മുറുകിക്കിടന്നു
ജീവിതത്തിന് കണ്കെട്ടു മുറുകിക്കിടന്നു

Wednesday 27 November 2013

കുറ്റവാളി

നിശബ്ദയുടെ തടവറയിൽ അകപെട്ടു വീർപ്പുമുട്ടിച്ച ചിന്തകൾ
അസഹ്യമായി മനസമാധാനത്തെ കാർന്നുതിന്നു കൊണ്ടിരുന്നു ,

കുംബസരിപ്പിക്കാൻ പ്രേരിപ്പിച്ച സദ്സംഘത്തെ പുച്ചിച്ച് തള്ളി 
ജീവിതഗന്ധിയായ മുഹുർത്തങ്ങളെ എല്ലാം തനിച്ച്‌ ആഘോഷിച്ചു , 

നിറം മങ്ങിയ പുസ്തകതാളുകളിലെ വരികൾ ഓർമകളെ പുനരുജീവിച്ചപ്പോൾ 
ചാട്ടവാറായ മദ്യം കൊണ്ട് സ്വയം പ്രഹരിച്ചു പ്രായശ്ചിത്തമിരന്നു  ,

നഷ്ടങ്ങളുടെ ഗുണനപട്ടികയിലേക്ക് കണക്ക് ബോധിപിക്കാൻ 
വിധിയുടെ താത്പര്യാർത്തം രക്തവും ആസ്തിമന്ജരങ്ങളും ചേർത്തു ഗുണിച്ചു, 

 അന്നൊരിക്കൽ അറിവിലായ്മയുടെ ചക്രവാളത്തിൽ അകപെട്ടു 
 പ്രണയത്തിൻ തിര മാംസത്തിൻ ചൂടിനായിരന്നു ,

അന്ധവിശ്വാസങ്ങളും ദുരാചാരങ്ങലക്കും വിലപേശുമ്പോൾ 
ഗൗളിയുടെ സ്വരത്തിനായി പോലും കാതുകൂർപ്പിച്ചു  ,

ജീവനെ കാർന്നുതിന്നുന്ന അർബുദം കോശങ്ങളെ നശിപിച്ചുകൊണ്ടിരുന്നു 
പക്ഷെ മാഞ്ഞു തുടങ്ങിയ നിർവികാരത വീണ്ടും ഇരുട്ടിലേക്ക് സഞ്ചരിപിച്ചു ,

കത്തിയെരിയുന്ന മൃതദേഹത്തിനു മുൻപിൽ ജന്മം തന്ന പ്രിയതമ മാത്രം 
ആ കടം വീട്ടാൻ നാലു ചക്രം അധികം വെക്കാൻ ആയില്ല...