Wednesday 26 March 2014

കണ്കെട്ടു

കെട്ടുപിണഞ്ഞു മുറുകിക്കിടന്നു
കണ്കെട്ടുപിണഞ്ഞു മുറുകിക്കിടന്നു
അഴിക്കുവാന് ശ്രമിച്ചപ്പോള് വീണ്ടും മുറുകി
ജീവിതത്തിന് കണ്കെട്ടു മുറുകിക്കിടന്നു
ബാല്യത്തില് ശൈശവത്തെയോര്ത്തു പിടഞ്ഞു
കൌമാരത്തില് ബാല്യത്തെയോര്ത്തു കരഞ്ഞു
യവ്വനം കൌമാരത്തെയോര്ത്തു വിങ്ങി
മുഗ്ദമീജവിത നിമിഷങ്ങളെ മറന്നുപോയ്
അംഗീകരിച്ചവരെ അംഗീകരിച്ചുവോ
സല്ലപിച്ചവരോടു സല്ലപിച്ചിരുന്നോ
ഇടവഴിയില് വിരിഞ്ഞൊരു പ്രണയ പുഷ്പത്തെ
കണ്ടില്ലെന്നൊരുമാത്ര നടിച്ചതെന്തേ
സൌരഭം നീട്ടിയ പൂക്കളെ കാണാതെ
നിറംമങ്ങിവീഴുന്ന പൂവിനെയോര്ത്തു കരഞ്ഞു
വിഷാദത്തില് വിരിയുന്ന മന്ദഹാസത്തെ
ഉള്ളീലൊതുക്കാന് കഴിയാഞ്ഞതെന്തേ
ആര്ത്തു ചിരിക്കുവാന് വെമ്പിയ മനസ്സിനെ
ഏകാന്തതയുടെ ബന്ധനത്തിലടച്ചു പൂട്ടിയല്ലോ
കെട്ടുപിണഞ്ഞു മുറുകിക്കിടന്നു
ജീവിതത്തിന് കണ്കെട്ടു മുറുകിക്കിടന്നു

No comments:

Post a Comment