Thursday 28 February 2013

ഒരു ആത്മഹത്യ

അക്കങ്ങളുടെ ഇരുംബഴികുള്ളില്‍ പെട്ട് സ്വയം ജീവന്‍ ഹോമിച്ച  ഒരു നിരാംലംബയുടെ ഥയാണിത് , മോടിപിടിപിച്ച അക്കങ്ങളുടെ വര്‍ണ്ണ ശോഭയില്‍ പ്രലോബിത ആയ അവള്‍ കണ്ടതിനു എല്ലാം കനകത്തിന്റെ മഞ്ഞളിപ്പ് ,മനപാഠമാക്കിയ എഞ്ഞുവടികളുടെ താളുകള്‍ പോലും സാങ്കേത്തികവിദ്യയുടെ മുമ്പാകെ അടിയറ വെയ് ക്കേണ്ടി വന്നു . സ്വന്തം ദയനീയ കഥയൊന്നു ഉച്ചത്തില്‍ വിളിച്ചു പറയാന്‍ ആഗ്രഹിച്ചു പക്ഷെ ശ്രവിക്കാന്‍ ക്ഷമയുള്ള കാതുകള്‍ എങ്ങും കണ്ടെത്താന്‍ കഴിഞ്ഞില്ല . ഓരോ ദിവസവും കറക്കികുത്തിയ മാപ്പിലെ കാണാത്ത ദിശകള്‍ തേടി അലഞ്ഞു വഴി  തെറ്റുന്നതു സ്വയം അറിയാതെ ,ഓരോ അസ്ടമയത്തിലും വര്‍ണ്ണ സുലബിതമായ പുതിയ പുലരികളെ സ്വപ്നം കണ്ടു ,അസ്തമയമില്ലാത്ത പ്രതീക്ഷകലായിരുനൂ എന്നത്തേയും കൈമുതല്‍ . പല പല മുഖങ്ങള്‍ പല പല പാഠങ്ങള്‍ എല്ലാം നന്മയുടെ പര്യായമായി കണ്ടു . ഒറ്റപെടലിന്റെ കരിമ്പടം പുകചുരുള്‍ പോലെ പൊതിഞ്ഞു കഴിഞ്ഞ ആ വേളയില്‍ മാനുഷിക പരിഗണന പോലും നിഷേദിക്കപെട്ടിരുന്നു അതില്‍ ഒന്നും തന്നെ അവള്‍ കുതറിയില്ല  . മുന്നോട്ടുള്ള മണല്‍ പരപ്പില്‍ ജീവിതത്തിനു ഉതകുന്ന ഒന്നും തന്നെ ഇല്ല എന്ന് ഒരു  നിമിഷം അവള്‍ക്ക് തോന്നി രണ്ടാമത്തെ നിമിഷം അവള്‍ കയറിനെ പുല്‍കി .