Friday 7 June 2013

ഓർമ പറഞ്ഞ കഥ

മുറിഞ്ഞു പോയ അക്ഷരങ്ങൾ കാറ്റിൽ പറന്നു ,'ചിന്ത' തേടാവുന്നതെല്ലാം ശ്രമപെട്ടു തേടി പിടിച്ചു 'ഓർമയ്ക്ക് ' നല്കി . എണ്ണം എടുക്കാത്തത്തുകൊണ്ട്  നഷ്ടം അളക്കാൻ ആയില്ല ,ശേഖരിച്ചു കൂട്ടിയ അവശിഷ്ടങ്ങൾ ഒരു വാക്കിനു ജന്മം നല്കി , ആ പുതിയ ഉത്പത്തിയെ ആരും ഗൌനിച്ചില്ല . പുതുജീവൻ ലഭിച്ച ആ അക്ഷരകഷ്ണം ഭൂമിയിലേക്ക് ഇറങ്ങി ,അത്രയും നാൾ മറുപിള്ളയായി കൂടെനിന്ന ഏകാന്തതയെ ചവറ്റുകുട്ടയിലേക്കു എറിഞ്ഞുകൊണ്ട്. ആ അക്ഷരകഷ്ണം മനസിനോടു പറഞ്ഞു നഷ്ടം മിത്യയാനെന്ന് , ആ വാക്കിന്റെ ഉത്ഭവം നഷ്ടത്തിൽ നിന്നായ കൊണ്ടാവും..

സാമ്രാജ്യത്തിൽ നിന്ന് സാമ്രാജ്യങ്ങൾ സൃഷ്ടിച്ചു നടന്നപ്പോൾ എന്നോ ഒരു ദിനം ചിന്ത ഓര്മകളുടെ കലവറയുടെ താക്കോൽ ആവശ്യപെട്ടു ,വിറയ്ക്കുന്ന കൈകളാൽ തുറന്ന തന്ന ആ ശേഖരത്തിൽ കണ്ട മൗനിയുടെ ശില്പത്തെ പറ്റി ചോദിച്ചപ്പോൾ ഓർമ പറഞ്ഞു 'ചിരിക്കുന്ന ശില്പത്തെ മാത്രം സൃഷ്ടികുന്നത് എന്തെ എന്ന ചോദ്യത്തിനു അവസാനം നൽകിയ തീയിൽ കുരുത്തെടുത്ത സ്നേഹോപഹാരം , ചോദ്യം ചെയ്യപെട്ടിരിക്കണം അറിയാൻ ശ്രമിച്ചില '. പിന്നെ കണ്ട നിഴൽ ചിത്രത്തെ പറ്റി സംശയം പ്രകടിപിച്ച ചിന്തയോടു ഓർമ പറഞ്ഞു "പണ്ട് വരക്കാൻ ശ്രമിച്ച സ്വന്തം നിഴൽ രേഖ ,കല്ലുവെച്ച നുണകളുടെ നിറമായിരുന്നു അതിനു ,ആരും കാണാതെ കാറ്റിൽ പറത്താൻ ശ്രമിച് പക്ഷേ ഞാനത് സൂക്ഷിച്ചു വെച്ച് ,എന്നെങ്കിലും അവകാശം പറഞ്ഞു വരുമെന്ന് എനിക്കറിയാം " .പിന്നെയും പലതും കണ്ടു പക്ഷെ ഒന്നിനും ആ പന്തിന്റെ അത്ര പ്രസക്തി തോന്നിയില്ല ,ഓർമ പറഞ്ഞു "കുഞ്ഞുനാളിൽ തട്ടി നടന്നിരുന്നതാ പിന്നെ നിഴൽ ചിത്രം വരക്കാൻ പഠിച്ചപ്പോൾ അതിനെ ഉപേക്ഷിചു ", ഒന്നിന് പിറകെ ഒന്നിലേക്ക് ചേക്കേറാൻ വാക്കിനും കഴിയും...

ഓർമയ്ക്ക് ഉത്തരം നൽകാൻ കഴിയാത്ത ഒരു ചില്ലു കഷ്ണവും കൂട്ടത്തിൽ ഉണ്ടായിരുന്നു ,ചിലപ്പോൾ ഭാവിയുടെ വാഗ്ദാനം ആയിരിക്കും , നിലവറകത്തെ താളിയോലകഷ്നങ്ങളിൽ പറന്നു പോയ അക്ഷരങ്ങൾ അങ്ങിങ്ങായി ചിതറികിടകുന്നത് കണ്ടു ,എല്ലാം കണ്ടു വെറുപ്പ്‌ തോന്നിയ 'ചിന്ത', പുതിയൊരു താഴിട്ട് ഒരിക്കലും തുറക്കാനാവാത്ത വിധം പൂട്ടി,കലപില കൂട്ടിയിരുന്ന  'വാക്ക് ' പെട്ടന്നു മൗനം പാലിച്ചു ,ഒന്നും മിണ്ടാതെ തിരിച്ചു കിട്ടിയ സ്വസ്ടത കടമെടുത്തു വാക്ക് മുറിക്ക് അകത്തു കയറി ജനൽവാതിൽ മുറുക്കെ അടച്ചു വിളക്കിന്റെ തിരിയണചു ,മൗനിയായ ഏകാന്തതയുടെ വരവോർത്ത്.....