Sunday 24 March 2013

തിരച്ചിൽ

ജീർണിചു തുടങ്ങിയ ആ വിശ്വാസത്തിന്റെ കണികകൾ തേടുകയാണ് , വിശ്വാസത്തിനു  മഞ്ഞുതുള്ളിയുടെ ആയുസേ ഉള്ളു  എന്ന് അറിയാം ഏതു നിമിഷമും മാഞ്ഞു പോയേക്കാവുന്ന ജലരേഖയുടെ ആയുസ്  , അത് എവിടെയൊക്കെയോ തങ്ങിനില്പുണ്ടാവുമായിരിക്കും , അല്ലെങ്കിൽ എന്തിനാണ് പിന്നെയും പിന്നെയും തേടുന്നത്  ?  മുറിഞ്ഞു തുടങ്ങിയ ഇഴകൾ പലപോഴും ഞാൻ കൂട്ടിചേർതു , വിദക്തനായ ഒരു തയ്യൽകാരന്റെ മികവോടെ ,പലപോഴും കോർത്തു കെട്ടിയ നുണയുടെ പലവർണ്ണ നിറങ്ങളെ കൗതുകതോടെ ആണ് ഞാൻ നോക്കി കണ്ടിരുന്നത് . കല്ല്‌വച്ച നുണകൾ പറയുന്നതും ഒരു കലയാണോ എന്ന സംശയത്തോടെ.

കുറെ പരുത്തി എങ്ങും കണ്ടില്ല , നഷ്ടപെട്ട്  പോയ മഞ്ചാടികുരു തേടുന്ന ഒരു കൊച്ചു ബാലികയുടെ നിഷ്കളങ്ങത എന്റെ കണ്ണുകളിൽ ഇല്ല , ഓർത്തു ഓർത്തു ഉച്ചതിൽ കരയുന്ന ഒരു ബാലിശമായ ഹൃദയമും , ആകെ അറിയാവുന്നത് പൊയ്പോയതിനെ  ഓർത്തു നിശബ്ദ്മായി പിടയാൻ ആണ് , നഷ്ടതെ വാക്കിലൊതുക്കി വായനകാരന്റെ ആശ്വാസവാക്കുകൾ കൈപറ്റാൻ ഒരു കവി ആയെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട്  അവിടെയും നഷ്ടത്തിന്റെ കണക്കുകൾ മാത്രം.

തിരച്ചിലിന് അർഥം ഉണ്ടോ എന്ന് അറിയില്ല പക്ഷെ സൂര്യോദയം മുതൽ അസ്ടമയം വരെ തിരഞ്ഞു ,സിന്ദൂരചെപ്പു മുതൽ പച്ചപട്ടുടുത്ത കാനനങ്ങൾ വരെ കണ്ണ്എത്തിച്ചു ,ഇല്ല അവിടെയും ഇല്ല . പാതിരാകാറ്റിന്റെ നിശീതിനിയിൽ ഞാൻ ഒറ്റക്ക് കാതോർത്തു ,ഇല്ല കേൾകാനും ഇല്ല . അത് അങ്ങ് അകലേക്ക് പുതിയ തീരങ്ങൾ തേടി ഇളംകാറ്റിൽ അലിഞ്ഞു ചേർന്നുകാണും . പുതിയ ലോകങ്ങൾ കണ്ടു കാപട്യതിന്റെ പുതിയ അറിവുകൾ ആർജ്ജിക്കാൻ . ഒരു സംശയം അപ്പോളും ബാക്കി നില്കുന്നു , " വെളുത്ത വസ്തത്തിലെ കാലപഴക്കം ചെന്ന ആ അവിശ്വാസത്തിന്റെ കറ നീക്കം ചെയ്യാൻ മാത്രം ഇത്രയും വളർന്ന സാങ്കേതികവിദ്യക്ക് എന്ത്കൊണ്ടാണ് സാധിക്കാത്തത് ?" . 


Saturday 23 March 2013

അർഥശൂന്യമായ കവിത

അന്ന്  ഞാൻ രചിച്ച എല്ലാ കവിതകളും അർഥശൂന്യമായിരുന്നു , 
വ്യാകരണം ഇല്ലാത്ത അക്ഷരംങ്ങൾ കൂട്ടി ചേർത്ത  ചങ്ങലകെട്ടു ,
അപഗ്രദിച്ച സാരത്തിന് നോക്ക് കൂലി ആവശ്യപെട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ,
നാടിനു നടുവേ ഓടാൻ ഉളള ഉദ്യമം എന്ന വണ്ണം ചോദിച്ചത് നല്കി ,
കാലാവധിയോ ഉപയോഗരീതിയോ ശ്രദ്ധിക്കാതെ ,
ഒരു നല്ല ഉപഭോക്താവിന്റെ അനുകരിചുകൊണ്ട്  ഒടുവിൽ,
ചതിക്കപെട്ട ഒരു  ഉപഭോക്താവ്  എന്ന നാമദേയം സ്വയം സ്വീകരിച്ചു . 

ആരെയും  അറിയിക്കാതെ നിറകൂട്ട് വിതറി സമൂഹത്തിൽ നിന്ന് മുഖംതിരിച്ചു  
സ്വാർഥതയുടെ പര്യായം ആണ് ലോകം എന്ന വസ്തുത സ്മരിച്ചുകൊണ്ട് 
പകുത്ത്എടുത്തും ഏചുകെട്ടിയും ഇല്ലാത്ത സത്യസന്ദത കാണിച്ചു ,
ഇതൊന്നും അറിയികാതെ ലഭിച്ച  ക്ഷണിതമായ വിരുന്നുകളിൽ സജീവമായി 
കാലിടറിയാൽ ആഴ്ടിൽ വീണ്‌പോവുമെന്നു തത്വം വിസ്മര്സിച്ചുകൊണ്ട് 

പ്രതീക്ഷികുന്ന വിധി തന്നെയാണ് ലഭികുക എന്ന് പിന്നീട് തിരുത്ത് നല്കി 
ഇടറിയപ്പോൾ നഷ്ടപെട്ട പാദതെക്കാൾ പാദസരത്തെഓർത്താണ് തേങ്ങിയത് 
അന്നത്തെ നിറംമങ്ങിയ ഒറ്റപെട്ട രാവുകളിൽ കവിതയെ ഓർമിപ്പിച്ചു 
കണ്ണും അടച്ചു പണ്ട് വാങ്ങിയ അക്ഷര തുണ്ടുകളിലൂടെ ഒരു സന്ദർശനം 
അന്നത്തെ ആ കോപ്രായത്തെ ഓർത്ത്  സ്വയം പരിതപിചു 
മുന്നേറാൻ ഒരു അവസരത്തെ കൊതിച്ചു മുന്നോട്ട് നീങ്ങി 

ഇപ്പോൾ സരളമാണ്   ശ്വസിക്കുന്ന വായു ,പുഞ്ചിരിക്കുക ആണ് ഹൃദയം  ,
ജീവിതഗന്ദിയായി , ഈ അവബോധം നേരത്തെ ആവാഞ്ഞത്  എന്തെ ? 





 




 
 


Saturday 9 March 2013

മിനി കഥകള്‍



സാഹിത്യകാരന്‍ 

ഒരു മുഴുകൈ കാവി ജുബ്ബയും , കറുത്ത ഫ്രെയിം ഉള്ള കണ്ണടയും ,തോളില്‍ ഒരു സഞ്ചിയുമായി സ്വയം ചെറിയവന്‍ ആണെന്നും ലളിത ജീവിതം നയിക്കുന്നവന്‍ എന്ന് സ്വയം വരുത്തി തീര്‍ത്ത ആ മാന്യന്‍ കഴിഞ്ഞ വര്‍ഷം അടച്ച   ലക്ഷറി  ടാക്സ്  150000 രൂപ മാത്രം  . 



ആശാരി  

ശില്പിയുടെ മികവോടെ താന്‍ പണിത വീടുകളുടെ എണ്ണം എടുക്കുന്ന കൂട്ടത്തില്‍ ഒരെണ്ണം പുള്ളികാരന്‍ വിട്ടുപോയി . വര്‍ഷങ്ങളായി പണി തീരാതെ ഉള്ള സ്വന്തം വീടും ,കെട്ടു പ്രായം കഴിഞ്ഞ 3 പെണ്‍കുട്ടികളും . 


വിശ്വാസി 

ഭുതവും വര്‍ത്തമാനവും കൃത്യമായിയി പറഞ്ഞത് വിശ്വസിച്ചു ഒരു ബസ് വാങ്ങുന്ന ഭാവിയെ സ്വപനം കണ്ടു താളിയോല കെട്ടുകളുമായി മടങ്ങിയ വിശ്വാസിയെ  കാത്തിരുന്നത് തന്ടെ ജീവിതം തന്നെ എടുത്ത ഒരു ബസ്‌ ആയിരുന്നു . 


അമ്മയും കുഞ്ഞും

ഒരു കുഞ്ഞിനെ എങ്ങനെ വളര്‍തണം എന്ന് പറഞ്ഞു പുസ്ടകം എഴുതി ,പ്രസിദ്ദമായ ആ അമ്മ തന്ടെ പുസ്ടകടിന്റെ 50 -ആം പതിപ്പിന്റെ ഉദ്ഗാടനം കഴിഞ്ഞു വന്ന് കരയുന്ന സ്വന്തം കുഞ്ഞിനെ നോക്കി ജോലികാരിയോട്  'അശ്രീകരത്തിനു തിന്നാന്‍ ഒന്നും കൊടുത്തിലെ ?'. 


പൂജാരി 

വിശേഷാല്‍ പൂജയ്ക്ക്   2000 രൂപ കൂടുതല്‍ വാങ്ങിയ പൂജാരി അന്ന് ശ്രീകോവിലിന്‍ വാതില്‍ തുറക്കാന്‍ അല്പം  വൈകി കാരണം അന്നത്തെ പൂജയുക്ക് നിറം പകരാന്‍ വിലകൂടിയ മദ്യകുപ്പി കൂടി കൂട്ടിനു ഉണ്ടായിരുന്നു . 

Thursday 7 March 2013

സത്യം അസത്യം ; ഒരു വീക്ഷണം

ചവിട്ടി മെതിച്ച സത്യത്തിന്‍റെ നുറുങ്ങു കഷ്ണങ്ങളെ നോക്കി കണ്ണുനീര്‍ പോഴികാന്‍ അവകാശം ഇല്ല കാരണം കാരണം അത് പണ്ട് പറഞ്ഞ അസത്യതിന്റെ പ്രതിഫലനം ആണ് . പക്ഷെ തെറ്റില്‍ നിന്ന് തെറ്റിലേക്കുള്ള യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും . കാരണം കാലത്തിനു ആവശ്യം അഴിമതിയുടെ കാണാകരങ്ങളും കല്ലു വെച്ച നുണകളും ആണ് . 

ഓരോ അസത്യമും നാമ്പിടുന്നത് കുറ്റപെടുത്തലുകളുടെ നന്നുത്ത വേരോട് കൂടി ആണ് . കാലക്രമേണ അത് ശക്തമായി തുടരും . സ്വസ്തതയും സമാധാനവും കവര്‍ന്നു കൊണ്ട് . സത്യത്തില്‍ നിന്ന് അസത്യത്തിലേക്കുള്ള പാത ദുര്‍ഗടം പിടിച്ചതാണ് . പല കൂര്‍ത്ത അമ്പുകളും ചുറ്റും നടനം ആടും , സ്വയം എല്ലാത്തില്‍ ഓടി ഒളിക്കും , കാലം ചെല്ലും തോറും യാത്രയുടെ ഗതി തന്നെ മാറും . അസത്യത്തില്‍ നിന്ന് അസത്യത്തിലേക്ക് ചുവടു മാറും. പിന്നീടു അവനിലെ ഭയം ഇല്ലാതെ ആകും . എന്തിനും പോന്ന കരുത്തു ഉണ്ടെന്ന വിശ്വാസം ശക്തം ആവും . ഒരു കുറ്റവാളിയുടെ ജനനം . 

കാലത്തിന് ഒപ്പം ജീവികുക എന്ന നിഷ്കരുണ തത്വത്തെ പിന്തുടര്‍ന്നു ജീവിക്കുന്ന നമ്മള്‍ക് സത്യമും അസത്യമും എല്ലാം ഇന്നു അണിഞ്ഞു നാളെ വലിച്ചെറിയുന്ന വസ്ത്രത്തിനോളമേ ഉള്ളു . ആധുനികതയുടെ ചൂടില്‍ അഴുക്കും കറകളും എല്ലാം വെന്തു ഉരുകി ഇല്ലാതാവും . 

അസത്യമെന്ന സങ്കീര്‍ണതയെ വെടിഞ്ഞു സത്യത്തിന്റെ ഊഷ്മിള സ്പര്‍ശം ഒന്ന് ഉള്‍ക്കൊണ്ട്‌ നോക്കു , സത്യം എന്ന വാക്കിനു തന്നെ ശാന്തതയുടെ പരിവേഷം ഉണ്ട് , ആശ്വാസത്തിന്റെ ഗന്ത്തം ഉണ്ട് . എന്തിനേറെ നിര്‍വൃതിയുടെ പരിപൂര്‍ണ്ണ പ്രഭാവം ആണ് സത്യം . ജീവിതം മുഴുവന്‍ സത്യത്തെ പ്രാപിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരികുക ജീവിതം അനുദിനം വര്‍ണ്ണാഭം ആയി മാറും . 



പിന്‍കുറിപ്പ് :
ഇത് ഒന്നും സമര്‍ഥിക്കാന്‍ ഉള്ള തെളിവുകള്‍ എന്റെ കൈവശം ഇല്ല പക്ഷെ ഞാന്‍ സത്യത്തിന്റെ ആരാധിക ആണ് , അസത്യതിന്റെ നീരാളിപിടുതത്തില്‍ അകപെടാതെ സത്യത്തെ മുറുകെ പിടിക്കാന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടി .