Sunday, 24 March 2013

തിരച്ചിൽ

ജീർണിചു തുടങ്ങിയ ആ വിശ്വാസത്തിന്റെ കണികകൾ തേടുകയാണ് , വിശ്വാസത്തിനു  മഞ്ഞുതുള്ളിയുടെ ആയുസേ ഉള്ളു  എന്ന് അറിയാം ഏതു നിമിഷമും മാഞ്ഞു പോയേക്കാവുന്ന ജലരേഖയുടെ ആയുസ്  , അത് എവിടെയൊക്കെയോ തങ്ങിനില്പുണ്ടാവുമായിരിക്കും , അല്ലെങ്കിൽ എന്തിനാണ് പിന്നെയും പിന്നെയും തേടുന്നത്  ?  മുറിഞ്ഞു തുടങ്ങിയ ഇഴകൾ പലപോഴും ഞാൻ കൂട്ടിചേർതു , വിദക്തനായ ഒരു തയ്യൽകാരന്റെ മികവോടെ ,പലപോഴും കോർത്തു കെട്ടിയ നുണയുടെ പലവർണ്ണ നിറങ്ങളെ കൗതുകതോടെ ആണ് ഞാൻ നോക്കി കണ്ടിരുന്നത് . കല്ല്‌വച്ച നുണകൾ പറയുന്നതും ഒരു കലയാണോ എന്ന സംശയത്തോടെ.

കുറെ പരുത്തി എങ്ങും കണ്ടില്ല , നഷ്ടപെട്ട്  പോയ മഞ്ചാടികുരു തേടുന്ന ഒരു കൊച്ചു ബാലികയുടെ നിഷ്കളങ്ങത എന്റെ കണ്ണുകളിൽ ഇല്ല , ഓർത്തു ഓർത്തു ഉച്ചതിൽ കരയുന്ന ഒരു ബാലിശമായ ഹൃദയമും , ആകെ അറിയാവുന്നത് പൊയ്പോയതിനെ  ഓർത്തു നിശബ്ദ്മായി പിടയാൻ ആണ് , നഷ്ടതെ വാക്കിലൊതുക്കി വായനകാരന്റെ ആശ്വാസവാക്കുകൾ കൈപറ്റാൻ ഒരു കവി ആയെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട്  അവിടെയും നഷ്ടത്തിന്റെ കണക്കുകൾ മാത്രം.

തിരച്ചിലിന് അർഥം ഉണ്ടോ എന്ന് അറിയില്ല പക്ഷെ സൂര്യോദയം മുതൽ അസ്ടമയം വരെ തിരഞ്ഞു ,സിന്ദൂരചെപ്പു മുതൽ പച്ചപട്ടുടുത്ത കാനനങ്ങൾ വരെ കണ്ണ്എത്തിച്ചു ,ഇല്ല അവിടെയും ഇല്ല . പാതിരാകാറ്റിന്റെ നിശീതിനിയിൽ ഞാൻ ഒറ്റക്ക് കാതോർത്തു ,ഇല്ല കേൾകാനും ഇല്ല . അത് അങ്ങ് അകലേക്ക് പുതിയ തീരങ്ങൾ തേടി ഇളംകാറ്റിൽ അലിഞ്ഞു ചേർന്നുകാണും . പുതിയ ലോകങ്ങൾ കണ്ടു കാപട്യതിന്റെ പുതിയ അറിവുകൾ ആർജ്ജിക്കാൻ . ഒരു സംശയം അപ്പോളും ബാക്കി നില്കുന്നു , " വെളുത്ത വസ്തത്തിലെ കാലപഴക്കം ചെന്ന ആ അവിശ്വാസത്തിന്റെ കറ നീക്കം ചെയ്യാൻ മാത്രം ഇത്രയും വളർന്ന സാങ്കേതികവിദ്യക്ക് എന്ത്കൊണ്ടാണ് സാധിക്കാത്തത് ?" . 


2 comments:

  1. wow. I feel like i have been waiting for something like this to read. The expressed feelings of a poet, so true...

    ReplyDelete