സാഹിത്യകാരന്
ഒരു മുഴുകൈ കാവി ജുബ്ബയും , കറുത്ത ഫ്രെയിം ഉള്ള കണ്ണടയും ,തോളില്‍ ഒരു സഞ്ചിയുമായി സ്വയം ചെറിയവന് ആണെന്നും ലളിത ജീവിതം നയിക്കുന്നവന് എന്ന് സ്വയം വരുത്തി തീര്‍ത്ത ആ മാന്യന് കഴിഞ്ഞ വര്‍ഷം അടച്ച ലക്ഷറി ടാക്സ് 150000 രൂപ മാത്രം .
ആശാരി
ശില്പിയുടെ മികവോടെ താന്‍ പണിത വീടുകളുടെ എണ്ണം എടുക്കുന്ന കൂട്ടത്തില്‍ ഒരെണ്ണം പുള്ളികാരന് വിട്ടുപോയി . വര്‍ഷങ്ങളായി പണി തീരാതെ ഉള്ള സ്വന്തം വീടും ,കെട്ടു പ്രായം കഴിഞ്ഞ 3 പെണ്‍കുട്ടികളും .
വിശ്വാസി
ഭുതവും വര്‍ത്തമാനവും കൃത്യമായിയി പറഞ്ഞത് വിശ്വസിച്ചു ഒരു ബസ് വാങ്ങുന്ന ഭാവിയെ സ്വപനം കണ്ടു താളിയോല കെട്ടുകളുമായി മടങ്ങിയ വിശ്വാസിയെ കാത്തിരുന്നത് തന്ടെ ജീവിതം തന്നെ എടുത്ത ഒരു ബസ് ആയിരുന്നു .
അമ്മയും കുഞ്ഞും
ഒരു കുഞ്ഞിനെ എങ്ങനെ വളര്‍തണം എന്ന് പറഞ്ഞു പുസ്ടകം എഴുതി ,പ്രസിദ്ദമായ ആ അമ്മ തന്ടെ പുസ്ടകടിന്റെ 50 -ആം പതിപ്പിന്റെ ഉദ്ഗാടനം കഴിഞ്ഞു വന്ന് കരയുന്ന സ്വന്തം കുഞ്ഞിനെ നോക്കി ജോലികാരിയോട് 'അശ്രീകരത്തിനു തിന്നാന്‍ ഒന്നും കൊടുത്തിലെ ?'.
പൂജാരി
വിശേഷാല്‍ പൂജയ്ക്ക് 2000 രൂപ കൂടുതല്‍ വാങ്ങിയ പൂജാരി അന്ന് ശ്രീകോവിലിന് വാതില്‍ തുറക്കാന്‍ അല്പം വൈകി കാരണം അന്നത്തെ പൂജയുക്ക് നിറം പകരാന്‍ വിലകൂടിയ മദ്യകുപ്പി കൂടി കൂട്ടിനു ഉണ്ടായിരുന്നു .
Kollam. pakshe oru samshayam, ithentha ellam oru parihasam + pucham + negativity niranja pole ?
ReplyDeleteനന്നായിട്ടുണ്ട്. ജീവിതത്തെ നന്നായി നോക്കി കാണുന്നുണ്ട്. അത് തുടരുക. ആര്‍ഭാടനികുതി എന്ന് പറഞ്ഞൂടെ, ലക്ഷ്വറി ടാക്സ് എന്നതിന് പകരം?
ReplyDelete