Wednesday 26 March 2014

ചരമഗീതo

ഈറനണിഞ്ഞു വീണ്ടുമൊരു പുലര്കാലം

പുല്ന്മ്പുകള് കണ്ണീര്കണങ്ങള് പേറിനില്ക്കുന്നു


നിദ്രാഭംഗം വന്ന കിളികള് കൂടുവിട്ടിറങ്ങുന്നു


നിറച്ചാര്ത്തേകി സൂര്യ മന്ദം കണ്പോള തുറന്നു


മധുരം കിനിയും ഫലങ്ങള് നീട്ടുന്നു തേന്മാവ്


നിശാഗന്ധികള് ഒഴുക്കുന്നു പരിമളങ്ങള്


ഒരു മന്ദമാരുതന് തെന്നലായ് തഴുകിയകന്നപ്പോള് 


നെഞ്ചില് നിറഞ്ഞു തുളുമ്പിയൊരു വിഷാദം


നിശയുടെ ഏതോയാമത്തില് എത്തിയൊരു-


മുഖം മനസ്സില് ആര്ദ്രമായ് നില്ക്കുന്നു


വിരലുകള് മനസ്സിന്റെ ഭാവങ്ങള് പകരുമ്പോള്


എന്റെ നിറങ്ങള് മങ്ങിനിന്നുപോകുന്നു


എഴുതിയ ചിത്രങ്ങള് പൂര്ണ്ണമാവുന്നില്ല


വിരിയുന്ന കവിതകള് അര്ദ്ധോക്തിയില് നില്ക്കുന്നു


ഒരു പാഴ്കിനാവായ് മനസ്സിലെ ചിത്രം മങ്ങി


തൂലിക വിരലുകള്ക്കിടയില് ഞെരിഞ്ഞുടഞ്ഞുവോ


നെഞ്ചില് വികാരങ്ങളുടെ വന് ചിത കത്തിയമര്ന്നു


വൈകിയെത്തിയ ബലികാക്ക വിശപ്പടക്കുമ്പോള്


ഒരു ചരമഗീതമായ് വേനല്മഴ പൊടിഞ്ഞു


മുഖങ്ങള് പൊയ്മുഖങ്ങളായ് മറയുന്നു


പുഷ്പങ്ങള് പൊഴിഞ്ഞ് മണ്ണടിയുന്നു


എന്റെ വിഷാദം കണ്ണുനീര് തുള്ളികളാവുമ്പോള്


കാണാതെ സൂര്യന് എരിഞ്ഞു താഴുന്നു


ദൂരെ ചക്രവാളത്തില് എരിഞ്ഞുതാഴുന്നു

No comments:

Post a Comment