Wednesday 26 March 2014

മരുഭൂമി

ചുമരിലെ ദൈവചിത്രങ്ങള് ചിരിക്കുന്നു
എന്റെ സന്താപവും സന്തോഷവും കണ്ട്
ശില്പമാകാന് കൊതിച്ച വെറുമൊരു ശില
ഞാനിന്ന് നാളികേരങ്ങള് പതിയുന്ന ശിലയായി
അകലെ മാനത്ത് ഇന്ദ്രപ്രസ്ഥം പണിയുന്നോര്
ആഗ്രഹിക്കുന്നതെന്തോ നേടുന്നതെന്തോ
ആദ്യാനുരാഗത്തിന് ചുടുനിശ്വാസത്തിനായ് തുടിച്ചപ്പോള്
മനസ്സിലെവിടെയോ ഉണര്ന്നു ഒരു വിഷാദരാഗം
ഒരുനാള് മനസ്സ്ന്റെയഗാധമാം മരണത്തില്നിന്നുണരാന്
ശകുനന്റെ ത്വരയോടെ പുസ്തകത്താളുകളില് ഞാനലഞ്ഞു
അന്നെന്റെ സ്വപ്നങ്ങള്ക്കു വില മതിച്ചിരുന്നു
മനസ്സിലുറഞ്ഞ വീണകമ്പികളന്ന് വീണ്ടും തുടിച്ചു
വിധിയുടെ കരാളഹസ്തങ്ങള് യാഥാര്ഥ്യങ്ങളാവുമ്പോള്
പ്രതീക്ഷകള്ക്ക് വിരാമം വിരാമങ്ങള്ക്കാടയായോ
ആശകളുടെ തിരിനാളങ്ങള്ക്ക് ഓജസ്സേറുമ്പോള്
ചുമരില് തൂങ്ങിയാടുന്ന നിന്റെമുഖം പുഞ്ചിരിച്ചു
കാലചക്രങ്ങളൊടുവില് ജീവിത സത്യങ്ങളായി
ഒരു ശാന്തിമന്ത്രംചൊല്ലിത്തന്നു നിന്മുഖം
കത്തിചീറും വരണ്ടമനസ്സില് വീണ്ടുമന്ന്
മോഹങ്ങളതന് പൊന്മാളികയുയര്ന്നു വന്നു
നിദ്രതന് മൂടുപടമടര്ന്നു വീണൊരെന് രാത്രിയില്
കര്ണ്ണപുടങ്ങളില് അലയടിച്ചു കൊതുകിന്റെ ഏകാങ്കഗീതം
സ്വപ്നലോകത്തേയത് യാഥാര്ഥ്യവുമായ് ബന്ധിച്ചുവോ
ഞെട്ടിയുണര്ന്നൊരെന്റെ മുന്നില് കണ്ടു
ഞാന് ഒരു മരുഭൂമി വെറുമൊരു മരുഭൂമി

No comments:

Post a Comment