Thursday 17 April 2014

വിരഹം

വിരഹത്തിന്‍െ  വേദന  ഓരോ നിമിഷവും ബാധിക്കുകയാണ്, കനംതൂങ്ങി കണ്‍പോളകള്‍ അലമുറയിട്ട് വിങ്ങിപൊട്ടി..

സ്വപ്നങ്ങള്‍ കൊണ്ട് തീര്‍ത്ത നൈമിഷികമായ വികാരങ്ങള്‍ വിധിയുടെ നേരെ ചാട്ടവാര്‍എറിഞ്ഞു മുറിവേല്‍പ്പിച്ചു..

ദിനചരൃ തെറ്റിയ അടിമയുടെ തേങ്ങലിന്‍െ  ബലഹീനതയിലേക്ക് തരം താഴ്ന്നുപോയി ഭയം..

പ്രതീക്ഷകള്‍ താളം തെറ്റിച്ചുള്ള പ്രകൃതിയുടെ വൃതിയാനത്തെ ഓര്‍ത്തുപോയി,എല്ലാം പ്രകൃതി നിയമം..

ചിന്തകളില്‍ അലയടിച്ച ഭയത്തിന്‍െ  മുറിപാടുകളെ  മനപൂര്‍വ്വം വ്രണങ്ങള്‍ ആക്കി മാറ്റി കുത്തിനോവിച്ചു..

കാത്തിരിപ്പിന്‍െ  നേര്‍ത്ത നിശ്വാസത്തില്‍ മാത്രമാണ് ജീവന്‍െ   തുടിപ്പുകള്‍ അവശേഷിക്കുന്നത്..

പക്ഷെ കൗമാരത്തില്‍ പൈകിളിയായി മാത്രം ചിത്രീകരിച്ചൊരു വികാരമായിരുന്നില്ലെ വിരഹം???

1 comment:

  1. 'നേര്‍ത്ത നിശ്വാസത്തില്‍ മാത്രമാണ് ജീവന്‍റെ തുടിപ്പുകള്‍ അവശേഷിക്കുന്നത്..'

    കൊള്ളാം.
    മൃതിയോട് അടുക്കുന്ന വേദന

    ReplyDelete