സ്വയം ഉരുകി തീർന്ന ഒരു മെഴുകു തിരി കഷ്ണം ,
അരൂപയായി വിരൂപ ആയി മരണത്തെ പ്രാപിച്ചു ,
എരിയുന്ന അഗ്നിയോട് ഒന്ന് പറയാമായിരുന്നു ,
"എന്നെ നശിപ്പിക്കരുതെന്നു ",
അരികിലൂടെ മൂളി പാട്ട് പാടി പോയ കാറ്റിനോട്,
"സഹായഹസ്തം ആവശ്യപെടാമായിരുന്നു ",
കണ്ണുകൾ അടച്ച് സ്വയം പോരാടാമായിരുന്നു,
സ്വയം ഉരുകി തീർന്ന നിന്നോടെനിക്ക് പുച്ഛമാണ് ,
വെളിച്ചും പകർന്നെന്നു പറഞ്ഞു അഭിമാനിക്കുംബോൾ ഓർക്കുക,
നിന്നെ ഓർത്തു കണ്ണുനീർ പൊഴിക്കാൻ ആരുമില്ല ,
സഹതപിക്കാൻ ആരുമില്ല ,
സഹതപിക്കാൻ ആരുമില്ല ,
നിന്റെ ത്യാഗത്തെ പ്രസംസിക്കാനും ആരുമില്ല ,
നീയൊരു പാഴ് വസ്തു മാത്രം ആണ് ,
സ്ക്രാപ്പ് വാല്യൂ പോലും ഇല്ലാത്ത ഒരു വേസ്റ്റ് മെറ്റീരിയൽ !!!
ഞാൻ ഒരു പാഴ്‌വസ്തു ആയിരിക്കാം, പക്ഷേ, ഒരൽപ്പനേരമെങ്കിലും ഞാൻ ആർക്കോ സഹായമായി. ആർക്കും ഉപകാരമായി ഇരിക്കുന്നില്ലെങ്കിൽ, എന്തിനു ജീവിക്കണം
ReplyDelete- മെഴുകുതിരി
ഒരുനാള് ഞാന് കത്തിയമര്ന്നു തീര്ന്നാല്
ReplyDeleteമിഴിനീരുമായൊരു മനമുണ്ടായാല്
അതുതന്നെയല്ലേയെന് ജീവിതസാഫല്ല്യം
അതുതന്നെയല്ലേയെന് ജീവിതവിജയം
സ്വയം ഉരുകി തീർന്ന നിന്നോടെനിക്ക് പുച്ഛമാണ് ... !!!!!!!
ReplyDeleteചില അക്ഷരപിശകുകള്‍ ഒഴിവാക്കാമായിരുന്നു. വരികള്‍ കൊള്ളാം.
ReplyDeleteമെഴുകുതിരി കൊള്ളാം.നല്ല കവിതകള്‍ ഇനിയും പിറക്കട്ടെ.
ReplyDeleteഭാവുകങ്ങള്‍